48 മത് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ തിളക്കമാർന്ന വിജയം നേടി. ഓവറാൾ  ടീം ഇനത്തിൽ ചിറ്റൂർ കോളേജ്  മൂന്നാം സ്ഥാനം നേടി.  മൂന്നാം  വർഷ മലയാളം വിദ്യാർഥി രഞ്ജിത്. എം 20കി. മി നടത്തത്തിൽ മീറ്റ് റെക്കോർഡും സ്വർണ്ണവും കരസ്ഥമാക്കി. 110 മീ ഹർഡിൽസിൽ അക്ഷയ്. ആർ വെള്ളി നേടി ഓൾ ഇന്ത്യ  അന്തർ സർവകലാശാല മത്സരത്തിനു യോഗ്യത നേടി. 400 മീ ഹർഡിൽസിൽ രാജ് മോൻ. എ വെങ്കലം നേടി. കൂടാതെ കണ്ണൻ. സി, അർജുൻ. എസ്, അക്ഷയ്. ആർ, രാജ് മോൻ. എ എന്നിവരുടെ ടീം വെങ്കലം നേടി.

Category: Featured