(Affiliated to University of Calicut
Accredited by NAAC With 'A+' Grade)

Category Arts
*പ്രിയപ്പെട്ടവരെ,*

 

വനം-വന്യജീവി വകുപ്പിന്റെ *കതിർ* പദ്ധതി പ്രകാരം *അട്ടപ്പാടി അഗളി കള്ളമല ഊരിലേക്കുള്ള ലൈബ്രറി* ഒരുക്കുന്നതിൽ പാലക്കാട് DFO, നമ്മുടെ കോളേജിന്റെ സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്. അതിൽമേൽ നിങ്ങൾ വ്യക്തിപരമായും വിദ്യാർഥികളെ ഉൾപ്പെടുത്തിയും പരമാവധി പുസ്തകങ്ങൾ ശേഖരിച്ചു നൽകുവാൻ കോളേജിനുവേണ്ടി അഭ്യർത്ഥിക്കുന്നു.
*കോളേജ് എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ* ഭാഗമായി പുസ്തകങ്ങൾ കള്ളമല ഊരിലേക്ക് എത്തിച്ചുനല്കുവാൻ കഴിഞ്ഞാലുള്ള സന്തോഷമോർത്ത് നിങ്ങളുടെ ആത്മാർഥമായ സഹകരണം ഈ പ്രവർത്തനത്തിലേക്ക് ഉണ്ടാവണമെന്ന് ഇതിനാൽ അഭ്യർത്ഥിക്കുന്നു.

 

*പുസ്തകങ്ങൾ കോളേജ് PRO കെ. പ്രദീഷിനെ ഈ മാസം 30-നകം ഏല്പിക്കുക*

 

വി. കെ. അനുരാധ
*പ്രിൻസിപ്പാൾ*

 

*കൂടുതൽ വിവരങ്ങൾക്;*
പബ്ലിക് റിലേഷൻസ് ഓഫീസർ
*9745034307* 

 

ഇന്ന് (28-05-2022) അട്ടപ്പാടി, അഗളി കള്ളമല ഊര് സന്ദർശിക്കുകയും സംസ്ഥാന സർക്കാർ വനം വന്യജീവി വകുപ്പിന്റെ ലൈബ്രറി പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗവൺമെന്റ് കോളേജ് ചിറ്റൂർ ശേഖരിച്ച 700 പുസ്തകത്തിന്റെ ബാക്കി 155 പുസ്തകങ്ങൾ കൈമാറുകയും ചെയ്തു.
സംസ്ഥാന സർക്കാർ വനം വന്യജീവി വകുപ്പിന്റെ മൂന്നാമത്തെ ലൈബ്രറിയാണ് പാലക്കാട്ടെ അഗളിയിൽ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത ചടങ്ങിൽ കോളേജിനു വേണ്ടി വനം വകുപ്പ് നൽകിയ ഉപഹാരം സ്വീകരിച്ചു.
ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ മാത്രം ഉള്ള ലൈബ്രറിക്ക് കൂടുതൽ സഹായങ്ങൾ ആവശ്യമുണ്ട്. ഇപ്പോൾ ലൈബ്രറിയിലുള്ള പുസ്തകങ്ങൾ ചിറ്റൂർ കോളേജാണ് നല്കിയിട്ടുള്ളത്. എങ്കിലും, കുറേക്കൂടി പുസ്തകങ്ങൾ- പ്രത്യേകിച്ചും മത്സര പരീക്ഷകൾക്കുള്ള പുസ്തകങ്ങളും ലൈബ്രറി ഷെൽഫുകളും ആവശ്യമുണ്ട്. അതിലേക്ക് കോളേജിന്റെ സഹായസഹകരണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കോളേജിനു വേണ്ടി പ്രസ്തുത ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചതിലുള്ള സന്തോഷവും ഇതോടൊപ്പം അറിയിക്കുന്നു
പ്രദീഷ് .കെ
അസിസ്റ്റന്റ് പ്രൊഫസർ ഓഫ് കൊമേഴ്സ്
അട്ടപ്പാടി കള്ളമല ഊരിലേക്കുള്ള 554 പുസ്തകങ്ങൾ DFO ക്ക് കൈമാറി. സഹകരിച്ചവർക്ക് നന്ദി. –  PRO

 

 

Leave a Reply

Your email address will not be published. Required fields are marked *