Welcome to Govt. College Chittur. NAAC Accredited with Grade A and CGPA 3.01

Chittur College Post

Palakkad District - 678104

10:00 AM - 5:00 PM

Monday to Saturday

GCC@75~Snehaveedu

 

സപ്തഗേഹം സ്നേഹഗേഹം പദ്ധതി

 

 

 

 

 

 

 

ചിറ്റൂർ കോളേജിന്റെ പ്ലാറ്റിനം ജൂബിലി പ്രമാണിച്ചു വിദ്യാർഥികൾക്കുള്ള രണ്ടാമത്തെ വീടിൻ്റെ നിർമ്മാണ ഉൽഘാടനം 04.07.2022 നു കാലത്തു 9 മണിക്ക് മുതലമട ചെമ്മനാമ്പതിയിൽ  നടന്നു.

 

 

 

 

Snehaveedu – 3

 

 

*ഗവണ്മെന്റ് കോളേജ് ചിറ്റൂർ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള നാലാമത് വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു.*

ചിറ്റൂർ ഗവൺമെന്റ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭവനരഹിത വിദ്യാർത്ഥികൾക്കുള്ള നാലാമത് വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു.  കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വി. കെ. അനുരാധയും, കൗമ മിൽക്കിന്റെ മാനേജിംഗ് ഡയറക്ടർ  ശ്രീ. മരുതാചലം എന്നിവർ ചേർന്ന് നിർവഹിച്ചു. ചിറ്റൂർ ഗവൺമെന്റ് കോളേജിന്റെ  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആകെ 7 വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. നല്ലേപ്പിള്ളി നായിപ്പാറ സ്വദേശിയും കോളേജിലെ രണ്ടാം വർഷം  സാമ്പത്തികശാസ്ത്ര വിദ്യാർത്ഥിനിയുമായ എം. ദർശിനിക്ക് വേണ്ടിയാണ് നാലാമത് വീട് നിർമ്മിക്കുന്നത്. 2023 മാർച്ച് മാസത്തിന് മുൻപായി മുഴുവൻ വീടുകളുടെയും നിർമ്മാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. കോളേജ് അധ്യാപകരും, അനധ്യാപകരും  വിദ്യാർത്ഥികളും, പൂർവവിദ്യാർത്ഥികളും  ഏറ്റെടുത്ത  ഈ സാമൂഹികമായ ഉത്തരവാദിത്വം തികച്ചും മാതൃകാപരമാണെന്നും ഈ ഉദ്യമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ   വളരെയധികം സന്തോഷമുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത ശ്രീ കെ.മരുതാചലം പറഞ്ഞു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ.ബേബി കെ, പ്ലാറ്റിനം ജൂബിലി കൺവീനർ ഡോ. മുരുകൻ. പി, വാർഡ് മെമ്പർ ശ്രീമതി ദേവയാനി എന്നിവർ സംസാരിച്ചു.

5- ആമത്തെ ഭവനത്തിന്റെ തറകല്ലിടൽ കർമ്മം 4-11-22  രാവിലെ എല്ലവഞ്ചേരിയിൽ നടന്നു .

 

6. സപ്തഗേഹം സ്നേഹഗേഹം പദ്ധതിയിലെ ആറാമത് വീടിന്റെ പ്രവർത്തനോദ്ഘാടനം 27 Feb 2023 കൊല്ലങ്കോട് ഊട്രയിലെ അജ്ഞലി കൃഷ്ണയുടെ വീടിന് ആദ്യകല്ല് വെച്ച് പ്രിൻസിപ്പാൾ ഡോ. വി.കെ. അനുരാധ നിർവഹിക്കുന്നു. 

SNEHAVEEDU-7