Welcome to Govt. College Chittur. NAAC Accredited with Grade A and CGPA 3.01

Chittur College Post

Palakkad District - 678104

10:00 AM - 5:00 PM

Monday to Saturday

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘പനമര സംരക്ഷണം’

പനമര സംരക്ഷണം- ഗവൺമെന്റ് കോളേജ് ചിറ്റൂർ

 

പരിസ്ഥിതി ദിനാചരണത്തിന് മുന്നോടിയായി ഗവൺമെന്റ് കോളേജ് ചിറ്റൂർ ഭൂമിത്ര സേന, നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ, വിമൺ സെൽ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നാളെ (03-06-2023 ശനി) രാവിലെ 9.30 മുതൽ  ശോകനാശിനി പുഴയോരത്ത് ആയിരത്തോളം കരിമ്പന വിത്തുകൾ നടുന്നു.

പങ്കാളിയാവുക

#ഗവൺമെന്റ് കോളേജ് ചിറ്റൂർ

#ഭൂമിത്രസേന

#നാഷണൽ സർവീസ് സ്കീം

#വിമൺ സെൽ

കരിമ്പനക്കാടുകൾ തിരിച്ചുപിടിക്കാൻ ചിറ്റൂർ കോളേജ് വിദ്യാർത്ഥികൾ

ചിറ്റൂർ: നാളെയുടെ ആയിരം കരമ്പനകൾക്ക് അവസരമൊരുക്കാൻ ഗവൺമെന്റ് കോളേജ് ചിറ്റൂർ വിദ്യാർത്ഥികൾ. കോളേജിലെ ഭൂമിത്രസേന, നാഷണൽ സർവ്വീസ് സ്കീം, വിമൺവെൽ എന്നിവയിലെ വിദ്യാർത്ഥികൾ സംയുക്തമായാണ് ആയിരത്തോളം പന വിത്തുകൾ നട്ടത്. 
കണ്ണാടി, തേങ്കുറുശ്ശി, തത്തമംഗലം എന്നീ പ്രദേശങ്ങളിൽനിന്നാണ് നടാൻ ആവശ്യമുള്ള വിത്തുകൾ ശേഖരിച്ചത്. ശേഖരിച്ച വിത്ത് ചിറ്റുർപുഴ നിലംപതി പാലം മുതൽ പുഴപ്പാലം വരെയുള്ള ശോകനാശിനി പുഴയോരത്താണ് ആയിരം വിത്തുകൾ നട്ടത്. അറുപത് വിദ്യാർത്ഥികളാണ് പ്രവർത്തനത്തിൽ പങ്കാളികളായത്.
ഭൂമിത്രസേന ക്ലബ്ബ് കോർഡിനേറ്റർ കെ. പ്രദീഷ്, എൻ.സ്. എസ്. കോർഡിനേറ്റർ ഡോ. കെ.എം. നിഷാദ്, വിമൺ സെൽ കോർഡിനേറ്റർ സി.ജയന്തി എന്നിവരാണ് പ്രവർത്തനത്തിന് നേതൃത്വം നല്കിയത്.

പുഴയോരത്ത് കരിമ്പന വിത്തുകൾ നട്ടു

ചിറ്റൂർ: പാലക്കാടിന്റെ തനത് പ്രകൃതി സമ്പത്തായ കരിമ്പന സംരക്ഷണം ലക്ഷ്യമിട്ട് ചിറ്റൂർ ശോകനാശിനി പുഴയുടെ തീരത്ത് കരിമ്പന വിത്തുകൾ നട്ട് ഗവൺമെന്റ് കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും. കോളേജ് അദ്ധ്യാപകനും ഭൂമിത്രസേന, സ്‌റ്റുഡന്റ് ഫോർ സൊസൈറ്റി എന്നിവയുടെ കോർഡിനേറ്ററുമായ കെ. പ്രദീഷിന്റെ നേതൃത്വത്തിലായിരുന്നു നൂറിലധികം പനവിത്തുകൾ  നട്ടത്. അധ്യാപികയായ സി. ജയന്തി വിദ്യാർത്ഥികളായ ടി.എസ്. ശ്രീദേവ്, വി. അഖില, കെ.സി. സൂരജ്, പി. അഖില, ബി. കാർത്തിക് എന്നിവരും പ്രവർത്തനത്തിൽ പങ്കാളികളായി.