Welcome to Govt. College Chittur. NAAC Accredited with Grade A and CGPA 3.01

Chittur College Post

Palakkad District - 678104

10:00 AM - 5:00 PM

Monday to Saturday

University Exam GCC Signup Sheet

University Examination- Government College Chittur Signup Sheet

https://volunteersignup.org/8FT7P

 

 

 

 

ബാർകോഡ്എ ക്സാമിനേഷൻ മുന്നൊരുക്ക പ്രവർത്തനങ്ങൾ നമുക്കൊന്ന് വിലയിരുത്താം.

 

1. ഓരോ ക്ലാസ് മുറിയിലും ഇരിക്കേണ്ട കുട്ടികളുടെ രജിസ്റ്റർ നമ്പർ അടങ്ങിയ ലിസ്റ്റ് invigilation ഡ്യൂട്ടിക്ക് നിൽക്കുന്ന അധ്യാപകന്റെ കൈവശം നൽകേണ്ടതാണ്.

 

2. അധ്യാപകൻ സ്വന്തം കൈപ്പടയിൽ വേണം രജിസ്റ്റർ നമ്പേഴ്സ് RNBB ബുക്കിൽ രേഖപ്പെടുത്തുവാൻ. രജിസ്റ്റർ നമ്പർ എടുത്ത് എഴുതുമ്പോൾ തെറ്റു വരാതിരിക്കാൻ ആണ് ഇത് ചെയ്യേണ്ടത്.

 

3. വിദ്യാർത്ഥികളോട് അരമണിക്കൂർ മുമ്പ് പരീക്ഷ ഹാളിൽ റിപ്പോർട്ട് ചെയ്യുവാൻ ആവശ്യപ്പെടുക.

 

4. ഓരോ വിദ്യാർത്ഥിയോടും തങ്ങളുടെ രജിസ്റ്റർ നമ്പറിന് നേരെ സൈൻ ചെയ്തു ക്വസ്റ്റ്യൻ പേപ്പർ കോഡ് രേഖപ്പെടുത്തുവാൻ ആവശ്യപ്പെടുക. അതിനുശേഷം RNBB ബുക്കിൽ നൽകിയിട്ടുള്ള മൂന്ന് ബാർകോഡ് സ്റ്റിക്കറുകളിൽ നിന്നും ഒരെണ്ണം പറിച്ചെടുത്ത് ആർ എൻ ബി ബി ബുക്കിൽ തങ്ങളുടെ രജിസ്റ്റർ നമ്പർ നേരെ പതിപ്പിക്കുവാനായി ആവശ്യപ്പെടുക. അതുപോലെ തന്നെ മറ്റൊരെണ്ണം പറിച്ചെടുത്തു ആൻസർ ബുക്ക് ലിറ്റിന്റെ ആദ്യത്തെ പേജിലും അവസാനത്തെ സ്റ്റിക്കർ പറിച്ചെടുത്ത് ആൻസർ ബുക്ക് ലിറ്റിന്റെ മൂന്നാമത്തെ പേജിലും പതിപ്പിക്കുവാനായി ആവശ്യപ്പെടുക.

 

5. ഇങ്ങനെ പറിച്ചെടുക്കുമ്പോൾ സ്റ്റിക്കറിന്റെ ഒരു ഭാഗം RNBB ബുക്കിൽ തന്നെ ഇരിക്കുകയോ അതുപോലെതന്നെ ബാർകോഡ് സ്റ്റിക്കറുകൾ കീറി പോവുകയോ ചെയ്താൽ സ്പെയർ ആയി നൽകിയിട്ടുള്ള ബാർകോഡ് സ്റ്റിക്കറുകൾ ഉപയോഗിക്കാവുന്നതാണ്. അങ്ങനെ വരുന്ന പക്ഷം കുട്ടികളുടെ രജിസ്റ്റർ നമ്പർ യഥാസ്ഥാനത്ത് എഴുതി വേണം നൽകുവാൻ.

 

6. ഒരു RNBB ബുക്കിൽ 30 മുതൽ 33 കുട്ടികളുടെ വരെ അറ്റൻഡൻസ് രേഖപ്പെടുത്താവുന്നതാണ്. അതുപോലെതന്നെ വ്യത്യസ്തമായ പ്രോഗ്രാമുകൾ ഒരു ആർഎൻബി ബിൽ രേഖപ്പെടുത്താവുന്നതാണ്.

 

7. കുട്ടികളുടെ അറ്റൻഡൻസ് രേഖപ്പെടുത്തിയ ശേഷം (അഥവാ ബാർകോഡ് സ്റ്റിക്കറുകൾ പതിച്ച ശേഷം) അതായത് അരമണിക്കൂറിന് ശേഷം RNBB ബുക്കുകൾ ചീഫ് സൂപ്രണ്ടിന്റെ കൈവശം കൊടുത്തു വിടേണ്ടതാണ്.

 

8. പ്രത്യേകം ശ്രദ്ധിക്കേണ്ടത് അബ്‌സെന്റ ആയ കുട്ടികളുടെ രജിസ്റ്റർ നമ്പറിന്റെ നേരെ ബാർകോഡ് സ്റ്റിക്കർ പറിച്ച് ഒട്ടിക്കേണ്ടതില്ല. പകരം അവിടെ ആബ്സെന്റ് എന്ന് മാർക്ക് ചെയ്യുക.

 

9. പരീക്ഷ കഴിയുമ്പോൾ ഇൻവിജിലേഷൻ ഡ്യൂട്ടി നിൽക്കുന്ന അധ്യാപകൻ ആൻസർ ബുക്ക് ലെറ്റുകൾ ക്വസ്റ്റ്യൻ പേപ്പർ കോഡ് പ്രകാരം കളക്ട് ചെയ്യേണ്ടതാണ്. കഴിയുന്നതും രജിസ്റ്റർ നമ്പർ അഥവാ സീറ്റിങ് അറേഞ്ച്മെന്റിന്റെ ക്രമപ്രകാരം ആയിരിക്കണം കളക്ട് ചെയ്യേണ്ടത്.

 

ബാർ കോഡ് സംവിധാനത്തിലുള്ള പരീക്ഷകൾ നടത്തുമ്പോൾ ഇൻവിജിലേഷൻ ഡ്യൂട്ടിയിൽ ഏർപ്പെടുന്ന അധ്യാപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

 

1) RNBB (Register Number Barcode Book) യിൽ അധ്യാപകർ സ്വന്തം കൈപ്പടയിൽ, ചീഫ് സുപ്രണ്ടന്റ് തരുന്ന അതേ ക്രമത്തിൽ തന്നെ റജിസ്റ്റർ നമ്പറുകൾ രേഖപ്പെടുത്തേണ്ടതാണ്.
(വിദ്യാർത്ഥികളെ കൊണ്ട് യാതൊരു കാരണവശാലും Reg. Number എഴുതിക്കരുത് )

 

2) വിദ്യാർത്ഥികൾക്ക് Answer Booklet വിതരണം ചെയ്ത് അതിന്റെ രണ്ടാമത്തെ പേജിലായി പ്രിന്റ് ചെയ്ത നിർദ്ദേശങ്ങൾ വിദ്യാർത്ഥികളോട് വായിച്ച് മനസിലാക്കാൻ പറയുക. (പ്രത്യേകിച്ച് ആദ്യ ദിവസം )

 

3 ) പരീക്ഷാർത്ഥികൾക്ക് അഡിഷണൽ ഷീറ്റുകൾ ഉണ്ടായിരിക്കുന്നതല്ല എന്നും മുഴുവൻ ഉത്തരങ്ങളും Space manage ചെയ്ത് ആ Answer book-ൽ തന്നെ എഴുതണമെന്നും ആവശ്യപ്പെടുക.

 

4) രജിസ്റ്റർ നമ്പർ ആൻസർ ബുക്കിന്റെ ഒരു സ്ഥലത്തും എഴുതാൻ പാടുള്ളതല്ലെന്ന് നിർദ്ദേശിക്കുക.

 

5) പരീക്ഷാർത്ഥി പരീക്ഷ എഴുതാൻ നീല/ കറുപ്പ് മഷി പേന മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ എന്നത് നിർദ്ദേശിക്കുക.

 

6) വിദ്യാർത്ഥികളുടെ ഹാൾട്ടിക്കറ്റ് പരിശോധിച്ച് identity ഉറപ്പിച്ചതിന് ശേഷം, വിദ്യാർത്ഥി അതേ റജിസ്റ്റർ നമ്പറിന് നേരെയാണ് ഒപ്പ് വെക്കുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

 

7) ഹാർട്ടിക്കറ്റ് ഗസറ്റഡ് ഉദ്യോഗസ്ഥൻ അറ്റസ്റ്റ് ചെയ്തതായിരിക്കണം. കോവിഡ് കാലത്ത് ഇതിന് ഉണ്ടായിരുന്ന ഇളവ് യൂണിവേഴ്സിറ്റി പിൻവലിച്ചിട്ടുണ്ട്..വിദ്യാർത്ഥിയുടെ ഒപ്പ്, ഹാൾട്ടിക്കറ്റിൽ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ ഒപ്പ് തന്നെയാണോ എന്നും ഉറപ്പ് വരുത്തണം.

 

8) അതിന് ശേഷം RNBB യിൽ വിദ്യാർത്ഥിയുടെ റജിസ്റ്റർ നമ്പറിന് നേരെയുള്ള രണ്ട് ബാർകോഡ് സ്റ്റിക്കറുകൾ എടുത്ത് Answer Book-ൽ ഒന്നാം പേജിലും മൂന്നാം പേജിലും ഒട്ടിക്കാൻ വിദ്യാർത്ഥിയോട് ആവശ്യപ്പെടേണ്ടതാണ്..
വിദ്യാർത്ഥി തന്റെ റജിസ്റ്റർ നമ്പറിന് നേരെയുള്ളത് തന്നെയാണ് പറിച്ച് ഒട്ടിക്കുന്നത് എന്നതും അധ്യാപകൻ ഉറപ്പ് വരുത്തേണ്ടതാണ്.

 

9) വിദ്യാർത്ഥികൾ Question Code കൃത്യമായി Answer ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്.

 

10) അരമണിക്കൂർ കഴിഞ്ഞിട്ട് , ഒരു വിദ്യാർത്ഥി Absent ആണെങ്കിൽ ഒപ്പിടാനുള്ള കള്ളിയിൽ Absent എന്ന് എഴുതുകയും ബാർകോഡിന്റെ മുകളിൽ പേന കൊണ്ട് strike off ചെയ്യുകയും വേണം..
ഈ പണി അരമണിക്കൂർ കഴിഞ്ഞ് മാത്രമേ ചെയ്യാൻ പാടുള്ളൂ വിദ്യാർത്ഥികൾ ലേറ്റ് ആയി എത്തുവാൻ സാധ്യതയുണ്ട്.
പ്രസ്തുത രീതിയിൽ ഫിൽ ചെയ്ത RNBB Absent ആയവരെ രേഖപ്പെടുത്തിയത് , അരമണിക്കൂർ കഴിഞ്ഞ് വരുന്ന ഓഫീസ് പ്രതിനിധിയുടെ കൈവശം കൊടുത്തയയ്ക്കേണ്ടതാണ്.

 

11) പരീക്ഷ കഴിഞ്ഞ്, Answer Book കൾ , ചീഫ് സുപ്രണ്ടന്റ് തന്ന ലിസ്റ്റിലെ അതേ ക്രമത്തിൽ തന്നെ തിരിച്ച് ഏൽപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

 

12) മാൽ പ്രാക്ടീസ് വല്ലതുമുണ്ടായാൽ പ്രസ്തുത വിവരം, പരീക്ഷ കഴിഞ്ഞ്, ചീഫ് സുപ്രണ്ടിനെ രേഖകൾ സഹിതം അറിയിക്കേണ്ടതാണ്. വിദ്യാർത്ഥിയെ അതേ Answer ബുക്കിൽ തന്നെ പരീക്ഷ തുടരാൻ അനുവദിക്കേണ്ടതാണ്..
ഇത്തരം വിദ്യാർത്ഥികളുടെ Answer ബുക്കിന്റെ ഒന്നും മൂന്നും പേജുകളുടെ കോപ്പി റിപ്പോർട്ടിന്റെ കൂടെ വെക്കേണ്ടത് ഉള്ളതിനാൽ പേപ്പറുകൾ തിരിച്ചേൽപ്പിക്കുമ്പോൾ തന്നെ പ്രസതുത വിവരം അറിയിക്കുന്നത് സൗകര്യമായിരിക്കും..
ഓൺലൈനിൽ അതേ ദിവസം അത് റിപ്പോർട്ട് ചെയ്യേണ്ടതുള്ളതിനാൽ വീഴ്ച്ച വരാതെ ശ്രദ്ധിക്കേണ്ടതാണ്.

 

RNBB യിൽ ഒപ്പ് രേഖപ്പെടുത്തുമ്പോൾ അധ്യാപകർ അവരുടെ Portal ID number എഴുതേണ്ടതുണ്ട്. പരീക്ഷ ഡ്യൂട്ടിക്ക് ഹാജരാവുമ്പോൾ അത് കൂടി കരുതേണ്ടതാണ്.

 

SMP