Category News

ഗവണ്മെന്റ് കോളേജ് ചിറ്റൂരിന് ചരിത്രവിജയം.

കാലിക്കറ്റ് സർവകലാശാല പുരുഷ വിഭാഗം വാട്ടർ പോളോ മത്സരത്തിൽ ഗവൺമെന്റ് കോളേജ് ചിറ്റൂരിന് കന്നി കിരീടം.. സെന്റ് തോമസ് കോളേജ് തൃശ്ശൂർ, ശ്രീ കേരളവർമ്മ കോളേജ് തൃശ്ശൂർ, ഇ.എം ഇ.എ കോളേജ് കൊണ്ടോട്ടി എന്നിവരെ പരാജയപ്പെടുത്തിയാണ് ചിറ്റൂർ കോളേജ് അവരുടെ ചരിത്ര നേട്ടം സ്വന്തമാക്കിയത്.. ഇതിനായി കഠിനാധ്വാനം ചെയ്ത കായിക താരങ്ങൾക്കും, കോച്ച് ശ്രീ.സുരേഷ് നും അഭിനന്ദനങ്ങൾ..❤️

അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വാട്ടർ പോളോ കിരീടം കാലിക്കറ്റ് സർവകലാശാല നേടി. കാലിക്കറ്റ് സർവകലാശാലയുടെ കിരീട നേട്ടത്തിൽ ശക്തമായ സാന്നിധ്യമായി ഗവൺമെന്റ് കോളേജ് ചിറ്റൂരിന്റെ കായിക താരങ്ങൾ. ചിറ്റൂർ കോളേജിലെ 6 പേരാണ് ടീമിൽ ഉള്ളത്. ഷാൻ, ഷൈൻദാസ്, മണികണ്ഠൻ, നന്ദഗോപാൽ, ദിജിൽ, ശരൺ എന്നിവരാണ് കിരീട നേട്ടത്തിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയത്. മണികണ്ഠൻ. ആർ Player of the tournament ആയി തിരഞ്ഞെടുക്കപ്പെട്ടു..

Leave a Reply

Your email address will not be published. Required fields are marked *