GOVT. COLLEGE CHITTUR

Category Gcc Updates

ചിറ്റൂർ കോളേജ്: എഴുപത്തഞ്ചാം വാർഷിക സ്വാഗതസംഘ രൂപീകരണവും ലോഗോ പ്രകാശനവും നടന്നു

ചിറ്റൂർ: കോളേജിന്റെ എഴുപത്തഞ്ചാം വാർഷിക ആഘോഷവുമായി ബന്ധെപ്പെട്ട് കോളേജിൽവെച്ച് വാർഷികാഘോഷ സ്വാഗതസംഘത്തിന്റെ രൂപീകരണം നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.ജി. സുവർണകുമാർ അധ്യക്ഷനായ ചടങ്ങ് നഗരസഭ ഉപാധ്യക്ഷൻ എം. ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു. എഴുപത്തഞ്ചാം വാർഷിക ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോൾ പ്രകാശനം നിർവഹിച്ചു. സ്വാഗതസംഘ ഓഫീസിന്റെയും  നവീകരിച്ച മഹാത്മാ ഗാന്ധിഹാളിലെ സാങ്കേതിക സംവിധാനത്തിന്റെയും  ഉദ്ഘാടനം. മുൻ. എം. പി. എൻ. എൻ. കൃഷ്ണദാസ് നിർവഹിച്ചു.
എഴുപത്തഞ്ചിന കാര്യപരിപാടികൾക്ക് സ്വാഗതസംഘം രൂപരേഖ ഉണ്ടാക്കി. വാർഷികാഘോഷ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി, ആർ ബിന്ദു, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻ കുട്ടി എന്നിവരെ തിരഞ്ഞെടുത്തു. ആലത്തൂർ എം.പി.രമ്യ ഹരിദാസ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, നഗരസഭ ചെയർപേഴ്‌സൺ
കെ. എൽ. കവിത, ജില്ലാ കലക്ടർ മൃന്മയി ജോഷി എന്നിവരെ രക്ഷാധികാരികളായി യോഗം തിരഞ്ഞെടുത്തു. ജനറൽ കൺവീനറായി ഇ.എൻ.സുരേഷ് ബാബുവിനെ നിയോഗിച്ചു. എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോളേജിലെയും ചിറ്റൂരിലെയും പത്തോളം നിർധന വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകുമെന്ന് കൺവീനർ അറിയിച്ചു.
വാർഷിക പരിപാടികൾ പൊതുജനങ്ങളെയും അലുംനി മെംബർമാരെയും ഉൾപ്പെടുത്തി ആയിരിക്കുമെന്നും മെഡിക്കൽ ക്യാമ്പുകൾ, ദത്തുഗ്രാമ പദ്ധതി, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾകൂടി ഉൾപ്പെടുത്തി നടത്തുമെന്നും കോളേജിലെ അധ്യാപക പ്രതിനിധി ഡോ. പി.മുരുകൻ അറിയിച്ചു. എഴുപത്തഞ്ചാം വാർഷിക പരിപാടിയുടെ ഉദ്ഘാടനം ഈ മാസം ഇരുപത്തിനാലിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർവഹിക്കും.
പ്രമുഖ വ്യവസായിയും അലുംനിയുമായ ജയപാല മേനോൻ, മുൻ നഗരസഭ അധ്യക്ഷൻ കെ. മധു, കൗൺസിലർ കെ. സി. പ്രീത്, അധ്യാപകരായ ഡോ. കെ.ബേബി, വി. വിജയകൃഷണൻ, ഡോ. ടി. പി. സുദീപ്, ഡോ. ടി. റെജി പൂർവ അധ്യാപകരായ ജയദേവൻ കരിമ്പത്ത്, രവീന്ദ്രനാഥ മേനോൻ, കെ. പ്രഭാകരൻ, പി ടി എ. ഭാരവാഹി കെ. കൃഷ്ണകുമാരി, ഓഫീസ് സൂപ്രണ്ട് സി. മണികണ്ഠൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *