4 ടൺ ഇലക്ട്രോണിക്ക് മാലിന്യം ഹരിത കേരള മിഷന് കൈമാറി ചീറ്റൂർ കോളേജ്

 

ചിറ്റൂർ : മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ കേരളത്തിന് മാതൃകയായി ഗവൺമെന്റ് കോളേജ് ചിറ്റൂർ. മാലിന്യ നിർമ്മാർജനാർത്ഥം 4 ടൺ ഇലക്ട്രോണിക് മാലിന്യങ്ങളാണ്  ഹരിതകേരളമിഷൻ – ഗ്രീൻ കേരള കമ്പനിക്ക് കോളേജ് കൈമാറിയത്.
വർഷങ്ങളായി കോളേജിൽ തുടരുന്ന ഹരിത പ്രോട്ടോകോൾ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തവണ ഇലക്ട്രോണിക്സ് മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച് ഗ്രീൻ കേരളക്ക് കൈമാറിയത്. മാസത്തിലൊരു ദിവസം ഡ്രൈ ഡേ ആചരണം, പ്ലാസ്റ്റിക് പേപ്പർ മാലിന്യങ്ങളുടെ ശാസ്ത്രീയമായ വേർതിരിച്ച് മുനിസിപ്പാലിറ്റിക്ക് കൈമാറൽ, ഗ്രീൻ പ്രോട്ടോകോൾ ബോധവത്കരണ പ്രവർത്തനം എന്നിവ നിരന്തരം കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങളാണ്.   നൂറോളം എൻ.സി.സി. എൻ. എസ്.എസ്., മറ്റ് വിദ്യാർത്ഥികളുടെ കഠിനപ്രയത്നത്തിന്റെ ഭാഗമായാണ് ഇക്ട്രോണിക് മാലിന്യങ്ങൾ മുഴുവൻ ലോറിയിൽ കയറ്റിയത്.
 
ഇലക്ട്രോണിക് മാലിന്യങ്ങൾ കൈമാറിയും മാലിന്യങ്ങൾ കയറ്റിയ വണ്ടിക്ക് ഫ്ലാഗ് ഓഫ് ചെയ്തും  ചടങ്ങ് കോളേജ് പ്രിൻസിപ്പാൾ ഡോ. വി.കെ. അനുരാധ നിർവഹിച്ചു. കോളേജ് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. കെ. ബേബി അദ്ധ്യക്ഷനായ ചടങ്ങിൽ ഹരിത കേരള മിഷൻ ജില്ലാ കോഓഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ മിഷൻ പ്രവർത്തനത്തെക്കുറിച്ച് പ്രഭാഷണം നടത്തി. കോളേജ് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി നോഡൽ ഓഫീസർ കെ.പ്രദീഷ് , ഗ്രീൻ കേരള കമ്പനിയിൽ നിന്ന് മാനേജർ ആർ. ആദർശ് , ബി.ശ്രീജിത്ത്, എസ്. സുസ്മിത, ഹരിത കേരള മിഷൻ ഗ്രീൻ പ്രോട്ടോകോൾ റിസോഴ്സ് പേഴ്സൺ എസ്. ജയദേവൻ, അദ്ധ്യാപകരായ സി.ജയന്തി, ഡോ എം. നിഷാദ്, ഡോ. വി.മുരുഗൻ, എന്നിവർ പരിപാടിയിൽ സംസാരിച്ചു.
സംസ്ഥാന സർക്കാർ
ഹരിത കേരളം മിഷൻ
ഗവണ്മെന്റ് കോളേജ് ചിറ്റൂർ
*കോളേജ് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി* 
*അധ്യക്ഷൻ*
ഡോ. വി. കെ. അനുരാധ (പ്രിൻസിപ്പാൾ) 
*കോളേജ് ഗ്രീൻ പ്രോട്ടോകോൾ കോ-ഓർഡിനേറ്റർ*
പ്രദീഷ് കെ. 
*വകുപ്പ്‌തല ഗ്രീൻ പ്രോട്ടോകോൾ ഓഫിസർമാർ* 
കോമേഴ്സ് – വി. വിപിൻ
ഹിസ്റ്ററി- സി. ജയന്തി
ഇംഗ്ലീഷ്- ഡോ. ആരതി അശോക്
ഇലക്ട്രോണിക്സ് – ഡോ. നിഷമോൾ
സുവോളജി- ജയിൻ തോമസ്
കെമിസ്ട്രി- ഡോ. നിഷാദ് 
ഫിലോസഫി – ഡോ. ശുബശ്രീ
മാത്തമാറ്റിക്‌സ് – ശ്രുതി
ഫിസിക്സ്- സി ഡി. രാമഭദ്രൻ
ബോട്ടണി – സുരേഷ് കുമാർ
ജിയോഗ്രഫി – ഗോവിന്ദൻ കുട്ടി
തമിഴ് – ഡോ. രതി
ഏകോണോമിക്സ് – കവിത
മ്യൂസിക് – എൻ. വി. സാവിത്രി
മലയാളം- ഡോ. ശ്രീ വത്സൻ
Leave a Reply

Your email address will not be published. Required fields are marked *