കാലിക്കറ്റ് സർവകലാശാലയുടെ ഭാഗമായി വരുന്ന കോളേജിലെ വിദ്യാർത്ഥികൾകൾക്കായി ഗാന്ധി ചെയർ സെമിനാർ ഹാളിൽ വച്ച് ഇന്ന് (2025 ഒക്ടോബർ 13 )നടന്ന കെ വേദ വ്യാസൻ സ്മാരക ഇന്റർ കോളേജ് പ്രസംഗ മത്സരത്തിൽ ചിറ്റൂർ ഗവൺമെൻ്റ് കോളേജിലെ ടൂറിസം ക്ലബ് അംഗങ്ങളായ B.com രണ്ടാം വർഷ വിദ്യാർത്ഥിനിയായ സനൂഷ എസ് രണ്ടാം സ്ഥാനവും, ബി.എസ്. സി. ബോട്ടണി മൂന്നാം വർഷ വിദ്യാർത്ഥിയായ സൂരജ് മൂന്നാം സ്ഥാനവും നേടിയിരിക്കുന്നു.
ആശംസകളോടെ❤️
ടൂറിസം ക്ലബ്ബ് ഗവൺമെൻ്റ് കോളേജ് ചിറ്റൂർ
പ്രിയപ്പെട്ടവരെ…. ചിറ്റൂർ ഗവൺമെൻ്റ് കോളേജിലെ ടൂറിസം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഈ വരുന്ന 2026 ജനുവരി 30 വെള്ളിയാഴ്ച്ച എം. ജി. ഹാളിൽ വെച്ച് വന്യജീവി ഫോട്ടോഗ്രാഫി പ്രദർശനം നടക്കുന്നു. കേരളത്തിൽ തന്നെ അറിയപ്പെടുന്ന നാല് വന്യജീവി ഫോട്ടോഗ്രാഫേഴ്സ് എടുത്ത നൂറോളം വരുന്ന ഫോട്ടോകളാണ് പ്രദർശനത്തിന് വെയ്ക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് അവസാനിക്കും. പ്രദർശന പരിപാടിയുടെ ഭാഗമായി സംഘാടകർ വെയ്ക്കുന്ന ഒരു ചിത്രത്തിന് എറ്റവും മികച്ച ക്യാപ്ഷൻ നൽകുന്നവർക്ക് ആകർഷണീയമായ സമ്മാനം ഉണ്ടായിരിക്കും. കോളേജിലെ എല്ലാ വിദ്യാർത്ഥികളെയും, അധ്യാപക / അനാധ്യാപകരെയും ഈ പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.