Category News

സംസ്ഥാന സർക്കാർ മെഗാ ജോബ് ഫെയർ ഫെബ്രുവരി 28ന് ചിറ്റൂർ ഗവ. കോളേജിൽ

സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ആഭിമുഖ്യത്തിൽ യുവാക്കൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായി മെഗാ ജോബ് ഫെയർ ഫെബ്രുവരി 28 ശനിയാഴ്ച ചിറ്റൂർ ഗവൺമെന്റ് കോളേജിൽ വെച്ച് സംഘടിപ്പിക്കുന്നു.
വിജ്ഞാനകേരളവും കോളേജ് കരിയർ ഗൈഡൻസ് & പ്ലേസ്മെൻ്റ് സെൽ, അലുംനി അസോസിയേഷൻ, കോളേജ് യൂണിൻ എന്നിവർ സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നല്കുന്നത്.

ആയിരത്തിലധികം ഒഴുവുകൾ നികത്തപ്പെടുന്നതിലേക്കായി നടത്തപ്പെടുന്ന ഈ ജോബ് ഫെയറിൽ
Reliance Jio, Ashok Leyland, Apollo Tyres, HDFC Life, L&T Finance, Schneider Electric, Tata Advanced Systems, Wipro Enterprises, Indus Motors, DHL, Flipkart, Medtrij Health Solutions, Candor Aura Wellness Group, DC Books, spatrum Solar, candor Aura, Red Apple Kitchen, kondody hotels& resorts Pvt Ltd., Talent Med Services, MS Tech group, Jay trade group, Asgardia foundation, 2coms, Popees Baby Care, തുടങ്ങിയ ഇരുന്നൂറോളം പ്രമുഖ ദേശീയ-അന്തർദേശീയ സ്ഥാപനങ്ങൾ ജോബ് പങ്കെടുക്കുന്നു.

നിർമ്മാണം, ഓട്ടോമൊബൈൽ, ബാങ്കിംഗ്, ഇൻഷുറൻസ്, ടെലികോം, പബ്ലിക്കേഷൻസ്, ഹെൽത്ത്‌കെയർ, ലോജിസ്റ്റിക്സ്, ഐ.ടി, ടെക്സ്റ്റയിൽ, സർവീസ് മേഖലകൾ ഉൾപ്പെടെ നിരവധി തൊഴിൽ അവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ വിവിധ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പുതുതായി തൊഴിൽ അന്വേഷിക്കുന്നവർക്കും പരിചയസമ്പന്നർക്കും ഒരുപോലെ മികച്ച അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ₹15,000 മുതൽ ₹60,000 വരെ ശമ്പള പരിധിയിലുള്ള ജോലി അവസരങ്ങൾ ലഭ്യമാകും.

ഉദ്യോഗാർത്ഥികൾ DWMS Connect ആപ്പ് വഴി (Playstore -ൽ ലഭ്യമാണ്) മുൻകൂർ അപേക്ഷ സമർപ്പിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ നടത്തിയ ഉദ്യോഗാർത്ഥികൾ, അപേക്ഷ സമർപ്പിച്ച അതേ മൊബൈൽ ഫോണുമായി ജോബ് ഫെയർ നടക്കുന്ന ചിറ്റൂർ ഗവൺമെന്റ് കോളേജിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു

സംശയനിവാരണത്തിനും കൂടുതൽ വിവരങ്ങൾക്കുമായി ഓരോ ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലും പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനുകളെയോ ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വിജ്ഞാനകേരളം PMU ഓഫീസിനെയോ ബന്ധപ്പെടാവുന്നതാണ്.

Virtual Job Fair Brochure

വിജ്ഞാനകേരളം – DWMS മെഗാ ജോബ് ഫെയർ 2026

🏛 വേദി: ഗവ. കോളേജ് ചിറ്റൂർ, പാലക്കാട്

🗓 തീയതി: 28 ഫെബ്രുവരി 2026, ശനിയാഴ്ച

⏰ സമയം: രാവിലെ 9.30 മുതൽ

ചിറ്റൂർ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും ഉദ്യോഗാർത്ഥികൾക്കായി വിജ്ഞാനകേരളം ഒരുക്കുന്ന മെഗാ ജോബ് ഫെയർ.
രാജ്യത്തിനകത്തും വിദേശത്തുമായി പ്രമുഖ സ്ഥാപനങ്ങളിൽ തൊഴിൽ നേടാനുള്ള മികച്ച അവസരം.

✨തൊഴിൽ അവസരങ്ങൾ:
🔹 കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് ഉൾപ്പെടെ പാൻ ഇന്ത്യയും ഓവർസീസ് സ്ഥാപനങ്ങളും
🔹 Premium & Non-Premium വിഭാഗങ്ങളിലായി വിവിധ വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുയോജ്യമായ ഒഴിവുകൾ
🔹 വിവിധ മേഖലകളിലായി നിരവധി തൊഴിലവസരങ്ങൾ

📱 DWMS Connect ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുക

രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/X3a2YtG5qAbeNcz96

🚀 ഗവ. കോളേജ് ചിറ്റൂരിൽ നടക്കുന്ന വിജ്ഞാനകേരളം മെഗാ ജോബ് ഫെയറിൽ പങ്കെടുക്കൂ — നിങ്ങളുടെ കരിയർ ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറൂ!

Leave a Reply

Your email address will not be published. Required fields are marked *