https://volunteersignup.org/8FT7P
Videos
ബാർകോഡ്എ ക്സാമിനേഷൻ മുന്നൊരുക്ക പ്രവർത്തനങ്ങൾ നമുക്കൊന്ന് വിലയിരുത്താം.
1. ഓരോ ക്ലാസ് മുറിയിലും ഇരിക്കേണ്ട കുട്ടികളുടെ രജിസ്റ്റർ നമ്പർ അടങ്ങിയ ലിസ്റ്റ് invigilation ഡ്യൂട്ടിക്ക് നിൽക്കുന്ന അധ്യാപകന്റെ കൈവശം നൽകേണ്ടതാണ്.
2. അധ്യാപകൻ സ്വന്തം കൈപ്പടയിൽ വേണം രജിസ്റ്റർ നമ്പേഴ്സ് RNBB ബുക്കിൽ രേഖപ്പെടുത്തുവാൻ. രജിസ്റ്റർ നമ്പർ എടുത്ത് എഴുതുമ്പോൾ തെറ്റു വരാതിരിക്കാൻ ആണ് ഇത് ചെയ്യേണ്ടത്.
3. വിദ്യാർത്ഥികളോട് അരമണിക്കൂർ മുമ്പ് പരീക്ഷ ഹാളിൽ റിപ്പോർട്ട് ചെയ്യുവാൻ ആവശ്യപ്പെടുക.
4. ഓരോ വിദ്യാർത്ഥിയോടും തങ്ങളുടെ രജിസ്റ്റർ നമ്പറിന് നേരെ സൈൻ ചെയ്തു ക്വസ്റ്റ്യൻ പേപ്പർ കോഡ് രേഖപ്പെടുത്തുവാൻ ആവശ്യപ്പെടുക. അതിനുശേഷം RNBB ബുക്കിൽ നൽകിയിട്ടുള്ള മൂന്ന് ബാർകോഡ് സ്റ്റിക്കറുകളിൽ നിന്നും ഒരെണ്ണം പറിച്ചെടുത്ത് ആർ എൻ ബി ബി ബുക്കിൽ തങ്ങളുടെ രജിസ്റ്റർ നമ്പർ നേരെ പതിപ്പിക്കുവാനായി ആവശ്യപ്പെടുക. അതുപോലെ തന്നെ മറ്റൊരെണ്ണം പറിച്ചെടുത്തു ആൻസർ ബുക്ക് ലിറ്റിന്റെ ആദ്യത്തെ പേജിലും അവസാനത്തെ സ്റ്റിക്കർ പറിച്ചെടുത്ത് ആൻസർ ബുക്ക് ലിറ്റിന്റെ മൂന്നാമത്തെ പേജിലും പതിപ്പിക്കുവാനായി ആവശ്യപ്പെടുക.
5. ഇങ്ങനെ പറിച്ചെടുക്കുമ്പോൾ സ്റ്റിക്കറിന്റെ ഒരു ഭാഗം RNBB ബുക്കിൽ തന്നെ ഇരിക്കുകയോ അതുപോലെതന്നെ ബാർകോഡ് സ്റ്റിക്കറുകൾ കീറി പോവുകയോ ചെയ്താൽ സ്പെയർ ആയി നൽകിയിട്ടുള്ള ബാർകോഡ് സ്റ്റിക്കറുകൾ ഉപയോഗിക്കാവുന്നതാണ്. അങ്ങനെ വരുന്ന പക്ഷം കുട്ടികളുടെ രജിസ്റ്റർ നമ്പർ യഥാസ്ഥാനത്ത് എഴുതി വേണം നൽകുവാൻ.
6. ഒരു RNBB ബുക്കിൽ 30 മുതൽ 33 കുട്ടികളുടെ വരെ അറ്റൻഡൻസ് രേഖപ്പെടുത്താവുന്നതാണ്. അതുപോലെതന്നെ വ്യത്യസ്തമായ പ്രോഗ്രാമുകൾ ഒരു ആർഎൻബി ബിൽ രേഖപ്പെടുത്താവുന്നതാണ്.
7. കുട്ടികളുടെ അറ്റൻഡൻസ് രേഖപ്പെടുത്തിയ ശേഷം (അഥവാ ബാർകോഡ് സ്റ്റിക്കറുകൾ പതിച്ച ശേഷം) അതായത് അരമണിക്കൂറിന് ശേഷം RNBB ബുക്കുകൾ ചീഫ് സൂപ്രണ്ടിന്റെ കൈവശം കൊടുത്തു വിടേണ്ടതാണ്.
8. പ്രത്യേകം ശ്രദ്ധിക്കേണ്ടത് അബ്‌സെന്റ ആയ കുട്ടികളുടെ രജിസ്റ്റർ നമ്പറിന്റെ നേരെ ബാർകോഡ് സ്റ്റിക്കർ പറിച്ച് ഒട്ടിക്കേണ്ടതില്ല. പകരം അവിടെ ആബ്സെന്റ് എന്ന് മാർക്ക് ചെയ്യുക.
9. പരീക്ഷ കഴിയുമ്പോൾ ഇൻവിജിലേഷൻ ഡ്യൂട്ടി നിൽക്കുന്ന അധ്യാപകൻ ആൻസർ ബുക്ക് ലെറ്റുകൾ ക്വസ്റ്റ്യൻ പേപ്പർ കോഡ് പ്രകാരം കളക്ട് ചെയ്യേണ്ടതാണ്. കഴിയുന്നതും രജിസ്റ്റർ നമ്പർ അഥവാ സീറ്റിങ് അറേഞ്ച്മെന്റിന്റെ ക്രമപ്രകാരം ആയിരിക്കണം കളക്ട് ചെയ്യേണ്ടത്.