പ്രിയമുള്ളവരെ....
സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സഹചാരി' പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലായിലെ മികച്ച കോളേജിനുള്ള ജില്ലാതല പുരസ്കാരം നമ്മുടെ ചിറ്റൂർ ഗവൺമെന്റ് കോളേജ് EQUAL OPPORTUNITY CELL കരസ്ഥമാക്കിയിരിക്കുന്നു.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കരുതലേകിയ നമ്മുടെ കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള വലിയൊരു അംഗീകാരമാണിത്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന ഈ പുരസ്കാരം വരാനിരിക്കുന്ന ഔദ്യോഗിക ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട ജില്ലാ കളക്ടർ സമ്മാനിക്കും.
നമ്മുടെ NSS, ED CLUB എന്നിവയുടെ നിസ്തുലമായ പിന്തുണ ഈ നേട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ്. ഇതിനായി സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു.
സ്നേഹത്തോടെ,
Equal Opportunity Cell, GCC.