Category News
പ്രിയമുള്ളവരെ....

സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സഹചാരി' പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലായിലെ മികച്ച കോളേജിനുള്ള ജില്ലാതല പുരസ്‌കാരം നമ്മുടെ ചിറ്റൂർ ഗവൺമെന്റ് കോളേജ് EQUAL OPPORTUNITY CELL കരസ്ഥമാക്കിയിരിക്കുന്നു.
​ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കരുതലേകിയ നമ്മുടെ കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള വലിയൊരു അംഗീകാരമാണിത്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന ഈ പുരസ്‌കാരം വരാനിരിക്കുന്ന ഔദ്യോഗിക ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട ജില്ലാ കളക്ടർ സമ്മാനിക്കും.
​നമ്മുടെ NSS, ED CLUB എന്നിവയുടെ നിസ്തുലമായ പിന്തുണ ഈ നേട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ്. ഇതിനായി സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു.

​സ്നേഹത്തോടെ,
Equal Opportunity Cell, GCC.
 
"അഭിമാന നിമിഷം 🏅🏆!

15 -ാമത് കേരള സംസ്ഥാന പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നമ്മുടെ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കൈവരിച്ചിരിക്കുന്നു.
കഠിനാധ്വാനത്തിന് അതിർവരമ്പുകളില്ലെന്ന് തെളിയിച്ച പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ; നിങ്ങൾ ഇത് അർഹിക്കുന്നു.

Aswan : 2nd BA Economics
Sandra C : 1st BA History
Prashant :1st Bsc Geography

പിന്തുണയമായി കൂടെ നിന്ന ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി.!

തുടർന്നുള്ള പ്രവർത്തനങ്ങളിലും കൂടെയുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു..

സാകം
Equal Opportunity Cell
Government College Chittur.
Leave a Reply

Your email address will not be published. Required fields are marked *