Category News
അലുംനി അസോസിയേഷൻ ഗവണ്മെന്റ് കോളേജ് ചിറ്റൂരിന്റെ പൊൻ കിരീടത്തിൽ മറ്റൊരു പൊൻ തൂവൽ കൂടി അണിയിച്ചിരിക്കുന്നു. കോളേജ് ഹോസ്റ്റലുകൾക്കുള്ള കിച്ചൻ ഉപകരണങ്ങളും, പവർഫുൾ മിക്സി, ഇലക്ട്രിക് തേങ്ങ ചിരവ് മെഷീൻ, വാട്ടർ പ്യൂരിഫയർ മെഷീൻ തുടങ്ങി വിവിധ ഉപകരണങ്ങൾ ചിറ്റൂർ ഗവണ്മെന്റ് കോളേജ് ഹോസ്റ്റലുകൾക്കു സമ്മാനിച്ച് അലൂമിനി അസോസിയേഷൻ അതിന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത വീണ്ടും തെളിയിച്ചിരിക്കുന്നു. അലുംനി അസോസിയേഷൻ അതിന്റെ തുടക്കം മുതൽ ചെയ്തു വരുന്ന കോളേജിനും, വിദ്യാർത്ഥിസമൂഹത്തിനും വേണ്ട സദ്പ്രവർത്തികൾ അവിരാമം തുടരുകയാണ്. അസോസിയേഷൻ മെമ്പർമാരുടെ നിർലോഭ മായ സാമ്പത്തിക സഹായങ്ങൾ കൊണ്ടാണ് ഇതെല്ലാം ചെയ്യാൻ പറ്റുന്നത്. നമ്മൾ പഠിച്ചു വളർന്ന നമ്മുടെ കോളേജിനു നമ്മൾ ഉയരങ്ങളിൽ എത്തുമ്പോൾ മനസ്സറിഞ്ഞു നൽകുന്ന സേവനങ്ങൾ ഒരിക്കലും കോളേജും വിദ്യാർത്ഥി സമൂഹവും മറക്കില്ല

View Instagram Post

Leave a Reply

Your email address will not be published. Required fields are marked *