ചിറ്റൂർ ഗവൺമെൻ്റ് കോളേജിലെ ടൂറിസം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഈ വരുന്ന 2026 ജനുവരി 30 വെള്ളിയാഴ്ച്ച എം. ജി. ഹാളിൽ വെച്ച് വന്യജീവി ഫോട്ടോഗ്രാഫി പ്രദർശനം നടക്കുന്നു. കേരളത്തിൽ തന്നെ അറിയപ്പെടുന്ന നാല് വന്യജീവി ഫോട്ടോഗ്രാഫേഴ്സ് എടുത്ത നൂറോളം വരുന്ന ഫോട്ടോകളാണ് പ്രദർശനത്തിന് വെയ്ക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് അവസാനിക്കും. പ്രദർശന പരിപാടിയുടെ ഭാഗമായി സംഘാടകർ വെയ്ക്കുന്ന ഒരു ചിത്രത്തിന് എറ്റവും മികച്ച ക്യാപ്ഷൻ നൽകുന്നവർക്ക് ആകർഷണീയമായ സമ്മാനം ഉണ്ടായിരിക്കും. കോളേജിലെ എല്ലാ വിദ്യാർത്ഥികളെയും, അധ്യാപക / അനാധ്യാപകരെയും ഈ പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.